സ്‌കൂളുകൾക്കുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് ഇനി വകുപ്പുതല പരിശോധനകളും


കണ്ണൂർ :- സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് പുതിയ അധ്യയന വർഷത്തിൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പുതിയ നിബന്ധനകൾ ഏർപ്പെടുത്തി ഉത്തരവായി. അതത് തദ്ദേശസ്വയംഭരണ വകുപ്പ് എൻജിനീയറുടെ പരിശോധനയ്ക്ക് പുറമെ, വിവിധ വകുപ്പുകളുടെ പരിശോധനയും ക്ലിയറൻസും നിർബന്ധമാക്കി. ഓരോ വകുപ്പും അവരുടെ ചുമതലയിലുള്ള കാര്യങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം മാത്രമേ അസിസ്റ്റന്റ് എൻജിനീയർ അന്തിമ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുകയുള്ളൂ. വകുപ്പുകളുടെ ചുമതലകൾ ഇനി പറയുന്നവയാണ്.

എൻജിനീയറിങ് വിഭാഗം : കെട്ടിടത്തിൻ്റെ ബലം, ചുറ്റുമതിൽ, കി ണറുകളുടെ സുരക്ഷ, അപകട കരമായ മരങ്ങൾ, പുതിയ നിർ മാണങ്ങൾ ചട്ടപ്രകാരമാണോഅറിവ് എന്നിവ ഉറപ്പാക്കുന്നു.

മോട്ടോർവാഹന വകുപ്പ് : സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ്, ഡ്രൈ വർമാരുടെ ലൈസൻസ്, വാ ഹനങ്ങളിലെ സുരക്ഷാക്രമീക രണങ്ങൾ എന്നിവ പരിശോധിക്കുന്നു.

വൈദ്യുതിവകുപ്പ് : വയറിങ്ങിന്റെ സുരക്ഷ, എർത്തിങ്, ട്രാൻസ്ഫോർമർ ഫെൻസിങ് പരിശോധിച്ച് സാക്ഷ്യപ്പെടുത്തണം.

ഫയർ ആൻഡ് റെസ്റ്റ്യൂ : അഗ്നിശമന ഉപകരണങ്ങളുടെ ലഭ്യത, പ്രവർത്തനക്ഷമത, മോക്ക് ഡ്രില്ലുകൾ, കുട്ടികൾക്കും അധ്യാപകർക്കുമുള്ള പരിശീലനം എന്നിവ ഉറപ്പാക്കുന്നു.

ആരോഗ്യവകുപ്പ് : ശുചിമുറികൾ, കുടിവെള്ളം എന്നിവയുടെ ശുചിത്വം, സിക്ക് റൂം, പ്രഥമ ശുശ്രൂഷ കിറ്റ്, പ്രഥമ ശുശ്രൂഷാ പരിശീലനം ലഭിച്ച ജീവനക്കാരുടെ വിവരം എന്നിവ പരിശോധിക്കും.

വനംവകുപ്പ് : പാമ്പുകൾ കയറാൻ സാധ്യതയുള്ള മാളങ്ങൾ അടയ്ക്കുക, കാടുകൾ വെട്ടിത്തെ ളിക്കുക, പാമ്പ് പിടിത്തക്കാരു ടെ നമ്പറുകൾ പ്രദർശിപ്പിക്കുക, 'സർപ്പ' ആപ്പിനെക്കുറിച്ചുള്ള പ്രഥമാധ്യാപകർ, പ്രിൻസിപ്പൽമാർ എന്നിവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സ്കൂൾതലത്തിൽ മാനേജർ, പ്രഥമാധ്യാപകർ, പി.ടി .എ. പ്രതിനിധികൾ, വാർഡ് അംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന ഒരു സ്കൂൾ സുരക്ഷാ സമിതി രൂപവത്കരിക്കണം.

അപേക്ഷ സമർപ്പിക്കൽ : സ്കൂൾഫിറ്റ്നസിനുള്ള അപേക്ഷ ഈ സമിതിയുടെ അംഗീകാരത്തോടും ചെക്ക്ല‌ിസ്റ്റോടും കൂടി വേണം സമർപ്പിക്കാൻ.

മോക്ക് ഡ്രില്ലുകൾ : പാമ്പ് കടി, തീപ്പിടിത്തം, പ്രകൃതിക്ഷോഭങ്ങൾ എന്നിവ നേരിടാൻ വർഷത്തിൽ രണ്ടുതവണയെങ്കിലും മോക്ക് ഡ്രില്ലുകൾ സംഘടിപ്പിക്കണം.

അടിയന്തര വിവരങ്ങൾ : ആംബുലൻസ്, അടുത്തുള്ള ആശുപത്രികൾ, പാമ്പ് പിടിത്തക്കാർ എന്നിവരുടെ ഫോൺ നമ്പറുകൾ സ്കൂൾ ഓഫീസിലും സ്ഥാപന മേധാവിയുടെ മുറിയിലും വ്യക്തമായി പ്രദർശിപ്പിക്കണം.

ശുചിത്വം : സ്കൂൾ പരിസരത്ത് പാമ്പുകൾ വരാൻ സാധ്യതയുള്ള മാലിന്യമോ, മരത്തടികളോ, നിർമ്മണ വസ്തുക്കളോ കൂട്ടിയിടാൻ പാടില്ല. കുട്ടികൾ ക്ലാസിന് പുറത്ത് ചെരിപ്പുകളും ബാഗുകളും അലക്ഷ്യമായി ഇടുന്നില്ലെന്ന് ഉറപ്പുവരുത്തണം.

ഈ നിർദേശങ്ങൾ കൃത്യമായി പാലിച്ച് പരിശോധന പൂർത്തിയാക്കിയാൽ മാത്രമേ 2026-27 അധ്യയനവർഷത്തേക്കുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ.

Previous Post Next Post