മയ്യിലിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് അക്രമികൾ അടിച്ചു തകർത്തു

 


മയ്യിൽ:-മയ്യിലിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് അക്രമികൾ അടിച്ചു തകർത്തു. മയ്യിൽ ടൗണിൽ സ്ഥിതിചെയ്യുന്ന കോൺഗ്രസ് ഓഫീസായ 'ഗാന്ധിഭവൻ' ആണ് തകർത്തത്. ഇന്ന്  പുലർച്ചെയോടെയാണ് അക്രമം നടന്നത്.ഓഫീസിന്റെ ജനൽ ചില്ലുകളും ബോർഡുകളും മറ്റും അക്രമികൾ തകർത്തിട്ടുണ്ട്.

വോട്ടെടുപ്പ് ദിവസമായ ഇന്നലെ വൈകിട്ട് മയ്യിൽ മുല്ലക്കൊടിയിൽ വെച്ച് സി.പി.എം പ്രവർത്തകന് കുത്തേറ്റതിന് പിന്നാലെ പ്രദേശത്ത് വലിയ തോതിൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു.ഓഫീസ് ആക്രമിച്ചതിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് കോൺഗ്രസ് പ്രാദേശിക നേതൃത്വം ആരോപിച്ചു.

Previous Post Next Post