കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ പഞ്ചായത്ത് വനിതാ ലീഗിന്റെ നേതൃത്വത്തിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പും വനിതാ സംഗമവും സംഘടിപ്പിച്ചു. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റസീന സി.കെ ഉദ്ഘാടനം ചെയ്തു.
കുറ്റ്യാട്ടൂർ പഞ്ചായത്ത് മുസ്ലീംലീഗ് പ്രസിഡൻ്റ് അബ്ദൾ ഖാദർ മൗലവി, വൈസ് പ്രസിഡന്റ് ഹാഷിം ഇളമ്പയിൽ, മയ്യിൽ ഗ്രാമപഞ്ചായത്ത് മെമ്പർ നഫീസ പി.പി, റാബിയ എം.വി എന്നിവർ സംസാരിച്ചു. ജുവൈരിയ കെ.വി സ്വാഗതവും ബുഷറ പി.കെ നന്ദിയും പറഞ്ഞു.




