കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിൽ ശുചിത്വ ഹർത്താൽ സംഘടിപ്പിച്ചു


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിൽ  ശുചിത്വ ഹർത്താൽ സംഘടിപ്പിച്ചു. എല്ലാ വാർഡുകളിലെയും പൊതുഇടങ്ങൾ, റോഡുകൾ, കുളങ്ങൾ, വായനശാലകൾ, വീടുകൾ എന്നിവ ശുചീകരിച്ചു. പല സ്ഥലങ്ങളിലും മാലിന്യ നിർമാർജന ബോധവൽക്കരണവും നടത്തി. 

 വാർഡ് തല സമിതികൾ, കുടുംബശ്രീ അംഗങ്ങൾ, യുവജന സംഘടനകൾ, സന്നദ്ധ പ്രവർത്തകർ, വിദ്യാർത്ഥികൾ, കച്ചവടക്കാർ എന്നിവർ പങ്കെടുത്തു. ശുചിത്വം സമൂഹത്തിന്റെ സംസ്‌കാരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശുചിത്വ ഹർത്താൽ സംഘടിപ്പിച്ചത്.















Previous Post Next Post