കൊളച്ചേരി:- കടുത്ത വേനലിൽ ജനങ്ങളെ ദുരിതത്തിലാഴ്ത്തി സംസ്ഥാനത്ത് തുടരുന്ന അപ്രഖ്യാപിത പവർ കട്ടിനെതിരെ യൂത്ത് കോൺഗ്രസ് കൊളച്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ KSEB ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ജീവനക്കാർക്ക് മെഴുകുതിരി വിതരണവും നടത്തി.
'പവർ കട്ട് ഇല്ലാത്ത പത്തു വർഷം' എന്ന പൊള്ളയായ അവകാശവാദം ഉന്നയിച്ച് സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ആവശ്യത്തിന് വൈദ്യുതി ലഭ്യമാക്കേണ്ട സമയത്ത് പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ ലോഡ്ഷെഡിംഗ് ഏർപ്പെടുത്തി ജനങ്ങളെ ദ്രോഹിക്കുന്ന LDF സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു സമരം.
ശ്രീജേഷ് കൊളച്ചേരി മാർച്ച് ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രവിൻ പി ചേലേരി മാർച്ച മുൻനിരയിൽ നിന്ന് നയിച്ചു. റൈജു പി.വി സ്വാഗതം പറഞ്ഞു.
കമ്പിൽ KSEB കേന്ദ്രീകരിച്ച് നടന്ന മാർച്ചിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. വരും ദിവസങ്ങളിലും കെടുകാര്യസ്ഥതയ്ക്കെതിരെ ശക്തമായ പോരാട്ടം തുടരുമെന്ന് മണ്ഡലം കമ്മിറ്റി അറിയിച്ചു.
