ചേലേരി:-കേരള യൂണിവേഴ്സിറ്റി ഹെൽത്ത് സയൻസ് ബിഎസ്സി മെഡിക്കൽ ബയോ കെമിസ്ട്രിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ റിൻഷാ ഷെറിനെ ചേലേരി മണ്ഡലം പതിനൊന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു .കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ . എം . ശിവദാസൻ ഉപഹാരം നൽകി .
ചടങ്ങിൽ നൂഞ്ഞേരി വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി. പി .യൂസഫ് അധ്യക്ഷത വഹിച്ചു . കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പി കെ രഘുനാഥൻ ,ചേലേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എൻ. വി. പ്രേമാനന്ദൻ ,ബൂത്ത് പ്രസിഡണ്ട് മാരായ കെ. രാഗേഷ്, കെ. രാജീവൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
നൂഞ്ഞേരി യിലെ അക്ലിയത്ത് അയൂബിൻ്റെയും സാബിറയുടെയും മകളാണ് റിൻഷ ഷറിൻ.
