ഇന്ന് മാറ്റമില്ലാതെ തുടർന്ന് സ്വർണ്ണവില
തിരുവനന്തപുരം :- സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 14,120 രൂപയും 1 പവൻ സ്വർണത്തിന് 1,12,960 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ രാവിലെ സ്വർണ വില 1,12,160 രൂപയായിരുന്നു. വൈകീട്ടും വില മാറിയിരുന്നു. അക്ഷയ തൃതീയ ദിവസമായിരുന്ന ഏപ്രിൽ 19 ന് ആയിരുന്നു ഈ മാസം കേരളത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയിരുന്നത്. അന്ന് ഒരു പവൻ സ്വർണത്തിന് 1,14,240 രൂപയായിരുന്നു വില.
