അമ്മയെ മകൻ കഴുത്തറത്ത് കൊന്നു


കേളകം :- കൊളക്കാട് താന്നിക്കുന്നിൽ അമ്മയെ മകൻ കഴുത്തറത്ത് കൊന്നു. കൊളക്കാട് മഠത്തിപറമ്പിൽ തങ്കച്ചന്റെ ഭാര്യ ഗീതയാണ് (50) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. മകൻ ക്രിസ്റ്റി (25) ആണ് കൊല നടത്തിയത്. പിന്നാലെ ഇയാൾ കേളകം പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.

ഗീതയുമായുള്ള വാക്കുതർക്കത്തിന് ഒടുവിൽ ആക്രമിച്ച് കൊലപ്പെടുത്തുക ആയിരുന്നു. കേളകത്ത് 'മൊണാലിസ' എന്ന പേരിൽ ഗീത ബ്യൂട്ടി പാർലർ നടത്തുന്നുണ്ട്. ബംഗളൂരുവിൽ വിദ്യാർഥിയായിരുന്നു ക്രിസ്റ്റി. ഇയാൾ ലഹരിക്ക് അടിമയാണ് എന്നാണ് വിവരം. സംഭവ സമയത്ത് ക്രിസ്റ്റിയും ഗീതയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഗീതയുടെ മൃതദേഹം പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Previous Post Next Post