കണ്ണാടിപ്പറമ്പിൽ വീണ്ടും അപകടം; ഹൈസ്കൂളിന് സമീപം ബൈക്കിടിച്ച് വഴിയാത്രക്കാരന് പരിക്ക്

 



കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് ഹൈസ്കൂളിന് സമീപത്തായി വീണ്ടും വാഹനാപകടം. ഇന്ന് വൈകുന്നേരം 7 മണിയോടെയാണ് സംഭവം. നടന്നുപോവുകയായിരുന്ന വഴിയാത്രക്കാരനെ ബൈക്ക് ഇടിക്കുകയായിരുന്നു. പരിക്കേറ്റയാളെ ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണാടിപ്പറമ്പ് ഹൈസ്കൂളിന് സമീപമുള്ള ഈ ഭാഗത്ത് ഇപ്പോൾ അപകടങ്ങൾ നിത്യ സംഭവമായി മാറിയിരിക്കുകയാണ്. നിരന്തരം ഉണ്ടാകുന്ന ഈ വാഹനാപകടങ്ങൾ നാട്ടുകാരിലും കാൽനടയാത്രക്കാരിലും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. അധികാരികളുടെ ഭാഗത്തുനിന്നും കൂടുതൽ ജാഗ്രതയും സുരക്ഷാ മുൻകരുതലുകളും ഈ പ്രദേശത്ത് അനിവാര്യമായിരിക്കുകയാണ്.

Previous Post Next Post