നായാട്ടുപാറ:- കരാട്ടെ പരിശീലനത്തിന് ഇടയിൽ കുഴഞ്ഞ് വീണ വയോധികൻ മരിച്ചു. പട്ടാന്നൂർ കെ പി സി ഹയർ സെക്കൻഡറി സ്‌കൂളിൽ ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം.കൊളപ്പ മൂടേരി സ്വദേശിയായ പി കെ ബാബു (64) ആണ് കുഴഞ്ഞ് വീണത്. ഉടൻ തന്നെ അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം തിങ്കൾ ഇന്ന് രാവിലെ ഏഴ് മണി മുതൽ വീട്ടിൽ പൊതുദർശനം, തുടർന്ന് 9.30 ഓടെ പൊറോറ നിദ്രാലയത്തിൽ സംസ്കാരം നടത്തും.ബിജെപി പട്ടാന്നൂർ ഏരിയ സെക്രട്ടറിയായ ഇദ്ദേഹം 2025ൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കൊളപ്പ വാർഡിൽ നിന്ന് മത്സരിച്ചിരുന്നു.
ഭാര്യമാർ: പരേതയായ ഓമന, ഭാർഗവി. മക്കൾ: ദിവ്യ, വിദ്യ, പൂജ, വിഷ്ണു ലാൽ. സഹോദരങ്ങൾ: പി കെ വിദ്യാധരൻ, പി കെ ഗോപാലൻ, പരേതരായ പി കെ സോമൻ, പി കെ സുകുമാരൻ.
