കണ്ണൂർ:നാട്യകലാരത്നം സീതാലക്ഷ്മി ടീച്ചർ (90) നിര്യാതയായി പ്രശസ്ത നർത്തകൻ നാട്യകലാരത്നം എ.എം. ശ്രീനിവാസൻ്റെ പത്നിയാണ്. 1936ൽ ജനിച്ച സി. എച്ച് സീതാലക്ഷ്മി ചിറക്കൽ രാജാസ് ഹൈസ്കൂൾ അധ്യാപികയായിരുന്നു. എട്ടാം വയസ്സിൽ നാട്യാചാര്യൻ ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ കീഴിൽ നൃത്തം അഭ്യസിച്ചു ഒരുപാട് വേദികളിൽ പ്രോഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. മക്കൾ : ശ്രീജിത്ത് (ബ്രഷ്മാൻസ് സ്കൂൾ ഓഫ് ആർട്സ് - പ്രിൻസിപ്പൽ), ശ്രീപ്രിയ (കാനഡ), ശ്രീനാഥ്, പരേതനായശ്രീകാന്ത്. സംസ്കാരം നാളെ 27 ന്(തിങ്കൾ) രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് നടക്കും.
