തിരുവനന്തപുരം :- തിരുവനന്തപുരം-മദാർ ജംക്‌ഷൻ (അജ്മേർ) സ്പെഷ്യൽ ട്രെയിൻ (06013/14) സർവീസ് ജൂൺ വരെ നീട്ടി. തിരുവനന്തപുരത്തു നിന്നു ബുധനാഴ്ചകളിലും അജ്മേറിൽ നിന്നു ശനിയാഴ്ചകളിലുമാണു സർവീസ്.
കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്, മംഗളൂരു ജംക്ഷൻ, ഉഡുപ്പി, മഡ്ഗാവ്, പൻവേൽ, വഡോദര, ഭിൽവാര, അജ്മേർ എന്നിവയാണ് പ്രധാന സ്റ്റോപ്പുകൾ.
