കണ്ണൂർ :- യാത്രക്കാരുടെ സൗകര്യവും സുരക്ഷയും വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യം നിലവിൽവന്നു. സ്റ്റേഷൻ മാനേജർ (കമേഴ്സ്യൽ) എസ്.ശ്രീകുമാർ, സീനിയർ സെക്ഷൻ എൻജിനീയർമാരായ ജഗദീഷ്, സുരേഷ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. മൊബൈൽ നമ്പർ ഉപയോഗിച്ച് ഒ.ടി.പി സ്ഥിരീകരണം വഴി പ്രവർത്തിക്കുന്ന ലോക്കറുകൾ മുഴുവൻ സമയവും സി.സി.ടി.വി നിരീക്ഷണത്തിലാണ്. പണമടയ്ക്കൽ പൂർണമായും ഡിജിറ്റൽ മാർഗത്തിലൂടെയാണ്.
മീഡിയം, ലാർജ്, എക്സ്‌ട്രാ ലാർജ് എന്നിങ്ങനെ വലിപ്പങ്ങളിൽ ലോക്കറുകൾ ലഭ്യമാണ്. ആറ് മണിക്കൂറിനുള്ള നിരക്ക് : മീഡിയം-40 രൂപ, ലാർജ്-90 രൂപ, എക്സ്‌ട്രാ ലാർജ്-140 രൂപ. കേരളത്തിൽ രണ്ടാമത്തെ ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യമാണ് കണ്ണൂരിലേത്. ഡ്യൂറോൾട്ട് സ്മാർട്ട് ലോക്കർ ടെക്നോളജിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന പദ്ധതിയാണിത്. 247 ഓട്ടോമേറ്റഡ് ആക്സസ്, ഒ.ടി.പി / ക്യു.ആർ അടിസ്ഥാനത്തിലുള്ള സ്ഥിരീകരണം, കാഷ്ലെസ് പേയ്മെന്റ്, ക്ലൗഡ് അടിസ്ഥാനത്തിലുള്ള നിരീക്ഷണം തുടങ്ങിയവയാണ് പ്രധാന സവിശേഷതകൾ.
