ഹജ്ജ് തീർഥാടകരുമായി കണ്ണൂരിൽ നിന്നുള്ള ആദ്യ വിമാനം മേയ് 6 ന്
മട്ടന്നൂർ :- ഹജ്ജ് തീർഥാടകരുമായി കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ഇത്തവണത്തെ ആദ്യ വിമാനം മേയ് 6 ന് പുലർച്ചെ അഞ്ചിന് പറന്നുയരും. 13 സർവീസുകളാണ് ജിദ്ദയിലേക്ക് നടത്തുക. 14-നാണ് അവസാന സർവീസ്. സൗദി എയർലൈൻസിന് കീഴിലുള്ള ഫ്ലൈ അദീൽ കമ്പനിയാണ് കണ്ണൂരിൽ നിന്ന് ഈ വർഷം ഹജ്ജ് സർവീസ് നടത്തുന്നത്. 4286 പേരാണ് ഇത്തവണ കണ്ണൂർ വിമാനത്താവളത്തിലെ പുറപ്പെടൽ കേന്ദ്രം വഴി ഹജ്ജിന് പോകുന്നത്. 348 പേരെ ഉൾക്കൊള്ളുന്ന വൈഡ് ബോഡി വിമാനങ്ങളാണ് സർവീസിന് ഉണ്ടാകുക.
