തൃശൂർ :- തൃശൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയുന്ന അനോഷിന്റെ ആരോഗ്യ അവസ്ഥ മെച്ചപ്പെടുന്നുവെന്ന് ആശുപത്രി അധികൃതർ. കുട്ടി മരുന്നുകളോടും നിർദ്ദേശങ്ങളോടും പ്രതികരിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. ഇന്നലെ കുട്ടി കണ്ണ് തുറന്നിരുന്നതായി മെഡിക്കൽ ബുള്ളറ്റിനിലും വ്യക്തമാക്കിയിരുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് പത്തുവയസ്സുകാരൻ.
കുട്ടിയെ വെന്റിലേറ്ററിൽ നിന്ന് ഉടൻ മാറ്റുമെന്ന് അധികൃതർ അറിയിച്ചു. കുട്ടി മരുന്നുകളോട് പ്രതികരിച്ച സാഹചര്യത്തിൽ ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ആൽജോയുടെയും അനോഷിനെയും വീടിന്റെ പരിസരങ്ങളിൽ ഇന്നലെ വനംവകുപ്പ് പരിശോധന നടത്തിയിരുന്നു. വീടിന്റെ പരിസരത്ത് പാമ്പുകളെ തുരത്താനാണ് തീയിട്ടത്. ഇന്നലെ രണ്ടാമതും പാമ്പിനെ കണ്ടെത്തിയതോടെ നാട്ടുകാരുടെ നിർദ്ദേശപ്രകാരമാണ് നടപടി.
