ശ്രീകണ്ഠപുരം:-പാഴ്‌വസ്തുക്കൾ ശേഖരിക്കുന്നതിനിടയിൽ പഴയ തുണികൾക്കിടയിൽ നിന്ന് കിട്ടിയ 7000 രൂപ ഉടമയ്ക്ക് തിരികെ നൽകി ഹരിതകർമ സേനാംഗങ്ങൾ.ചെങ്ങളായി പഞ്ചായത്തിലെ 11-ാം വാർഡ് പെരുങ്കോന്ന് കോട്ടപ്പറമ്പിലെ വീട്ടമ്മയ്ക്കാണ് നഷ്‌ടപ്പെട്ട പണം തിരികെ ലഭിച്ചത്.
പഴയതുണികൾ ഹരിതകർമ സേനാംഗങ്ങൾക്ക് നൽകിയ ശേഷമാണ് വീട്ടമ്മയ്ക്ക് തുണികൾക്കിടയിൽ പണം സൂക്ഷിച്ചത് ഓർമ വന്നത്.ഉടനെ ഹരിതകർമ സേനാംഗങ്ങളെ ഇക്കാര്യം അറിയിച്ചു. തുടർന്ന്, പഴയ തുണികൾ പരിശോധിക്കുകയും പണം ലഭിക്കുകയുമായിരുന്നു. ലിജ, രജനി, തങ്കമണി, ലിനി എന്നിവരാണ് പണം തിരികെ നൽകിയത്.
