അനിൽകുമാർ കണ്ണാടിപ്പറമ്പിന്റെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു


കണ്ണൂർ :- യുവ എഴുത്തുകാരിൽ ശ്രദ്ധേയനായ അനിൽ കുമാർ കണ്ണാടിപ്പറമ്പിന്റെ രണ്ടു പുസ്തകങ്ങളുടെ പ്രകാശനം കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടന്നു. ഉൾവരിക്കുത്ത് (കഥകൾ) ജലശൂല മുനയിലെ പച്ചമൽസ്യങ്ങൾ (കവിതകൾ) എന്നീ പുസ്തകങ്ങളുടെ പ്രകാശനമാണ് നടന്നത്. 

കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കവി മാധവൻ പുറച്ചേരി ഉദ്ഘാടനം ചെയ്തു. ഡോ :മുരളി മോഹൻ കെ.വി, രാജൻ അഴീക്കോടൻ, അംബുജം കടമ്പൂർ, പി.നന്ദകുമാർ, ഗംഗൻ കുഞ്ഞിമംഗലം, സി.പി ചന്ദ്രൻ, കെ.സി.ടി.പി അജിത ടീച്ചർ എന്നിവർ സംസാരിച്ചു.

Previous Post Next Post