കണ്ണൂർ :- പയ്യാമ്പലം ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി. ഉത്തർപ്രദേശ് സ്വദേശി അമിത് നിഷാദ് (30) ആണ് പയ്യാമ്പലത്ത് പുലിമുട്ടിന് സമീപം തിരയിൽപ്പെട്ടത്.
തീരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന അഴീക്കൽ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ മനോജ് കുമാർ, കോസ്റ്റൽ വാർഡൻ സുജേഷ്, ലൈഫ് ഗാർഡ് രാഹുൽ തുടങ്ങിയവർ ചേർന്നാണ് അമിത് നിഷാദിനെ രക്ഷപ്പെടുത്തിയത്.
