കണ്ണൂർ :- യേശുക്രിസ്തുവിൻ്റെ അന്ത്യഅത്താഴ സ്മരണ പുതുക്കി ക്രൈസ്തവർ വ്യാഴാഴ്‌ച പെസഹാ ആചരിക്കുന്നു . പള്ളികളിൽ വിശുദ്ധ കുർബാനയും പ്രത്യേക കാൽ കഴുകൽ ശുശ്രൂഷയും നടന്നു. ക്രിസ്തു 12 ശിഷ്യരുടെ കാൽ കഴുകുകയും അന്ത്യ അത്താഴം കഴിക്കുകയും ചെയ്തതിന്റെ ഓർമ പുതുക്കലാണ് പെസഹ ആചരണം.
വീടുകളിൽ പെസഹ അപ്പം തയ്യാറാക്കി മുറിക്കുന്നതും പതിവാണ്. കുരിശു മരണ സ്‌മരണയിൽ വിശ്വാസികൾ ദു:ഖവെള്ളി ആചരിക്കും. പള്ളികളിൽ രാവിലെ മുതൽ ആരാധനയും പ്രാർഥനയും പ്രത്യേക ശുശ്രൂഷയും കുരിശിന്റെ വഴി പ്രദക്ഷിണവും നഗരി കാണിക്കലും നടക്കും. ശനിയാഴ്ച വിശുദ്ധ കുർബാന. ഉയിർത്തെഴുന്നേൽപ്പിൻ്റെ ഓർമയിൽ ഞായറാഴ്ച ഈസ്റ്റർ ആഘോഷിക്കും
