തിരുവനന്തപുരം :- ആറ്റിങ്ങലിൽ അഗ്നികാവടിയ്ക്കിടെ തീയിൽ വീണ് അപകടം. ആറ്റിങ്ങൽ മണമ്പൂർ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ അഗ്നിക്കാവടിയുടെ ഭാഗമായി തയ്യാറാക്കിയ തീകുണ്ഠത്തിൽ ചാടവേയാണ് കാവടി ഭക്തൻ കാലു തട്ടി വീണ് തീപൊള്ളലേറ്റത്. ഇന്നലെ വൈകീട്ട് എട്ട് മണിയോടെയാണ് അപകടം.
മണമ്പൂർ സ്വദേശി റിജുവിനാണ് പൊള്ളലേറ്റത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. അപകടത്തിൽ റിജുവിന്റെ ഇരു കൈകാലുകൾക്കും വയറ്റിലും പൊള്ളലേറ്റിറ്റുണ്ട്. റിജു കഴിഞ്ഞ വർഷവും തീക്കുണ്ഠത്തിൽ ചാടി അഗ്നിക്കാവടിയിൽ പങ്കെടുത്തിരുന്നു.
