മട്ടന്നൂർ :- കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് അബുദാബി റൂട്ടിൽ ഇൻഡിഗോ പ്രത്യേക സർവീസ് നടത്തും. 28 മുതൽ മേയ് 1 വരെയാണ് സർവീസ്. യുദ്ധത്തിന് ശേഷം കണ്ണൂർ-അബുദാബി റൂട്ടിൽ സർവീസ് താൽക്കാലികമായി നിർത്തിയിരിക്കുകയാണ്.
ഏപ്രിൽ 28, 30 തീയതികളിൽ അബുദാബിയിൽ നിന്ന് പ്രാദേശിക സമയം 4.20ന് പുറപ്പെട്ട് രാത്രി 9.45ന് കണ്ണൂരിൽ എത്തിച്ചേരും. തിരിച്ച് കണ്ണൂരിൽ നിന്ന് 29, മേയ് 1 തീയതികളിൽ പുലർച്ചെ ഒന്നിനു പുറപ്പെട്ട് പ്രാദേശിക സമയം 3.10ന് അബുദാബിയിൽ എത്തും.
