സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത‌ ക്ഷാമബത്ത ; KSRTC യുടെ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി


തിരുവനന്തപുരം :- സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത‌ ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെഎസ്ആർടിസിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. വ്യത്യസ്‌ത ക്ഷാമബത്ത നിരക്കുകൾ ഏകപക്ഷീയമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ മനോജ് മിശ്ര, പി ബി വരാലെ എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. 

സുപ്രീം കോടതി വിധി കെഎസ്ആർടിസിക്ക് കോടികളുടെ സാമ്പത്തിക ബാധ്യതയ്ക്ക് വഴിവെക്കും. വ്യത്യസ്ത‌ ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ എസ് ആർ ടി സി യുടെ ഉത്തരവ് നേരത്തെ കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് സംസ്ഥാന സർക്കാരും കെ എസ് ആർ ടി സിയും സുപ്രീം കോടതിയെ സമീപിച്ചത്.

Previous Post Next Post