LDF സ്ഥാനാർത്ഥി ശ്യാമള ടീച്ചറുടെ വിജയത്തിന് വാടി സജിയുടെ ആക്ഷേപഹാസ്യ കൂത്ത്

 


തളിപ്പറമ്പ്: ഇടതുപക്ഷ ജനാധിപത്യ മുന്നണി തളിപ്പറമ്പ് മണ്ഡലം സ്ഥാനാർത്ഥി പി.കെ ശ്യാമള ടീച്ചറുടെ വിജയത്തിനായി നാടക കലാകാരൻ വാടി സജി ആക്ഷേപഹാസ്യ കൂത്തുമായി അരങ്ങിൽ.മോറാഴ സ്വദേശിയായ വാടി സജി ഇന്ത്യൻ കോഫി ഹൗസിലെ ജീവനക്കാരനാണ്.

തളിപ്പറമ്പ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആണ് കൂത്ത് അവതരണം നടത്തുന്നത്. പിണറായി വിജയൻ സർക്കാരിൻ്റെ പത്തു വർഷത്തെ ഭരണ  നേട്ടങ്ങളും മുണ്ടക്കൈ ചൂരൽമല ദുരന്തമുഖവും പ്രളയവും നിപ്പയും പ്രതിപക്ഷ നേതാവിൻ്റെ നുണകളും എല്ലാം കൂത്തിലൂടെ അവതരിപ്പിക്കുമ്പോൾ കാണികൾ കയ്യടികളോടെ സ്വീകരിക്കുകയാണ്.  

നാടക പ്രവർത്തകൻ ജിജു ഒറപ്പടിയാണ് രചനയും സംവിധാനവും നിർവ്വഹിച്ചത്.

Previous Post Next Post