NDA തെരഞ്ഞെടുപ്പ് ക്യാമ്പിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിൽ എത്തും ; രാഹുൽ ഗാന്ധിയും കേരളത്തിൽ


തിരുവനന്തപുരം :- എൻഡിഎ ക്യാമ്പിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിൽ എത്തും. വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും. തിരുവല്ലയിലും പൊതുപരിപാടി സംഘടിപ്പിക്കും. 

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും. 3 ജില്ലകളിലായി 4 പരിപാടികളിൽ രാഹുൽ പങ്കെടുക്കും. രാവിലെ 10 മണിക്ക് കൊച്ചിയിലെത്തുന്ന രാഹുൽ ആലപ്പുഴയിലെ പൊതുപരിപാടിയിലാണ് ആദ്യം പങ്കെടുക്കുന്നത്.

Previous Post Next Post