മയ്യിൽ :- തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പര്യടനം തുടർന്ന് തളിപ്പറമ്പ് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എൻ.ഹരിദാസ്. അയ്യങ്കോൽ, ആന്തൂർ മുൻസിപ്പാലിറ്റി, കോൾമൊട്ട, നണിച്ചേരിപാലം, കടൂർ എന്നിവിടങ്ങളിലാണ് പര്യടനം നടത്തിയത്.
മയ്യിൽ മണ്ഡലം പ്രസിഡൻ്റ് ശ്രീഷ് മീനത്ത്, ജനറൽ സെക്രട്ടറി ദീപു കടമ്പേരി, ജനറൽ സെക്രട്ടറി ബാബു രാജ്, ചന്ദ്രൻ മുണ്ടേരി, സുമേഷ് സുരേന്ദ്രൻ, ഷംന സാജുറാം, ജയശ്രീ കെ.പി, ഗോപാലകൃഷ്ണൻ ഇ.പി എന്നിവരും പര്യടനത്തിൽ പങ്കെടുത്തു.








