ചേലേരി തങ്ങൾ റോഡ് ബസ് സ്റ്റോപ്പിന് സമീപം ഒരുങ്ങുന്ന PTH കൊളച്ചേരി മേഖല ഡയാലിസിസ് സെന്ററിന്റെ ശിലാസ്ഥാപനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. PTH കൊളച്ചേരി മേഖല പ്രസിഡന്റ് കോടിപ്പൊയിൽ മുസ്തഫ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.പി അബ്ദുൾ സമദ് ഹാജി സ്വന്തം സ്ഥലത്ത് ഡയാലിസിസ് കെട്ടിടം നിർമ്മിക്കുന്നത്. ചടങ്ങിൽ വെച്ച് അബ്ദുൾ സമദ് ഹാജി രേഖ കൈമാറ്റം നടത്തി.
ഹാഫിള് അബ്ദുൾ മജീദ് ഫൈസി പ്രാർത്ഥന നടത്തി. മുസ്ലീംലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരി, കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.പി താഹിർ, PTH കേരള ചീഫ് ഫങ്ഷണൽ ഓഫീസർ ഡോ.എം.എ അമീറലി തുടങ്ങിയവർ പ്രഭാഷണം നടത്തി.
ഷമീമ ടി.വി, മഹ്മൂദ് അള്ളംകുളം, ഫൗസിയ കെ.സി.പി, നൂറുദ്ദീൻ എ പി, മുഹമ്മദ് അഷ്റഫ് അൽ ഖാസിമി, ഹാഫിസ് അബ്ദുള്ള ഫൈസി പട്ടാമ്പി, അബ്ദുൽ റഷീദ് ദാരിമി, കെ.എം ശിവദാസൻ, അസൈനാർ മാസ്റ്റർ ടി.വി, എം.അബ്ദുൽ അസീസ് ഹാജി, പി.സന്തോഷ്, അഫ്സൽ കയ്യങ്കോട്, കുടുക്കി ഷാജി, ഉബൈദ് ചെറുവത്തല അഷ്റഫ്, കെ.കെ ഷിനാജ്, ഷംസീർ മയ്യിൽ, ഷംസുദ്ദീൻ വേശാല, കെ.എൻ മുസ്തഫ, അബ്ദു ൽ ഖാദർ മൗലവി, എൻ.വി പ്രേമാനന്ദൻ, കബീർ കണ്ണാടിപ്പറമ്പ്, അബ്ദുറസാഖ് മിസ്ബാഹി എന്നിവർ ആശംസകളർപ്പിച്ചു. PTH കൊളച്ചേരി മേഖല പ്രസിഡന്റ് ഹാഷിം കാട്ടാമ്പള്ളി സ്വാഗതവും ട്രഷറർ അഹ്മദ് തേർളായി നന്ദിയും പറഞ്ഞു.
