മയ്യിൽ ടൗണിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു ; നിയന്ത്രണങ്ങൾ മേയ് 15 മുതൽ നിലവിൽ വരും


മയ്യിൽ :- മയ്യിൽ ടൗണിലെ ഗതാഗത പ്രശ്നത്തിന് പരിഹാരമാകുന്നു. വാഹനങ്ങളുടെ പാർക്കിങ്ങിൽ ഉൾപ്പടെ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ മേയ് 15 മുതൽ നിലവിൽ വരും. വാഹനങ്ങളുടെ അശ്രദ്ധവും അശാസ്ത്രീയവുമായ പാർക്കിങ് കാരണം ടൗണിലൂടെയുള്ള മറ്റ്  വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും വലിയ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗതാഗത നിയന്ത്രണം നടപ്പാക്കുന്നത്.

മയ്യിൽ ടൗണിലെ ഫുട്പാത്തുകളിൽ വാഹനങ്ങൾ കയറ്റി വെക്കൽ, ബസ് സ്റ്റാൻഡിൽ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യൽ, ചരക്ക് വാഹനങ്ങൾ തിരക്കേറിയ സമയങ്ങളിൽ കടകളിൽ പലചരക്ക് കയറ്റിയിറക്കം, ബസ്സുകൾ അനുവദനീയമല്ലാത്ത സ്റ്റോപ്പുകളിൽ നിർത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും ഉൾപ്പെടെയുള്ളവ നിയന്ത്രിക്കും.  

മയ്യിൽ ഗ്രാമപഞ്ചായത്ത് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി നടപ്പാക്കുന്ന നിയന്ത്രണങ്ങൾ താഴെപ്പറയുന്നവയാണ്

• വേളം അമ്പലം റോഡിൽ മിൽക്ക് സൊസൈറ്റി വരെയുള്ള ഭാഗങ്ങളിൽ റോഡിന്റെ ഇരുവശങ്ങളിലും വാഹന പാർക്കിംഗ് അനുവദിക്കുന്നതല്ല.

• മയ്യിൽ കാഞ്ഞിരോട് റോഡിൽ പഞ്ചായത്ത് ഓഫിസ് വരെയുള്ള ദാഗങ്ങളിൽ റോഡിൻ്റെ ഇരുവശങ്ങളിലും പാർക്കിംഗ് അനുവദിക്കുന്നതല്ല.

• മയ്യിൽ ബസ് സ്റ്റാൻഡ് റോഡിൽ ബസ്സാൻഡ്  വരെയുള്ള ഭാഗങ്ങളിൽ ഇരുവശങ്ങളിലും പാർക്കിംഗ് അനുവദിക്കുന്നതല്ല.

• മയ്യിൽ ബസ് സ്റ്റാൻഡിൽ ടാക്‌സി ഒഴികെയുള്ള വാഹനങ്ങൾക്ക് പാർക്കിംഗ് അനുവദിക്കുന്നതല്ല.

• രാവിലെ 10 മണി  വരെയും വൈകുന്നേരം 3.30 മുതൽ 7 മണി വരെയും ടൗണിൽ തിരക്കേറിയ സമയങ്ങളിൽ ബസ് സ്റ്റാൻഡിലും പാർക്കിങ്ങ് നിയന്ത്രണം എർപ്പെടുത്തിയ റോഡുകളിലും വലിയ ചരക്ക് വാഹനങ്ങളുടെ കയറ്റിറക്ക് അനുവദിക്കുന്നതല്ല.

• കടകളിൽ സാധനങ്ങൾ വാങ്ങുന്നതിനും മാറ്റ് ഓഫീസ് ആവശ്യങ്ങൾക്കും മയ്യിൽ ടൗണിൽ എത്തിച്ചേരുന്നവർക്ക് മുകളിൽ നിർദ്ദേശിക്കപ്പെട്ട സ്ഥലങ്ങളിൽ പരമാവധി 30 മിനിറ്റ് വരെ കാര്യ നിർവഹണത്തിന് വേണ്ടി വാഹനങ്ങൾ നിർത്തിയിടാവുന്നതാണ്. ഇതിൽ കുടുതൽ സമയം വാഹന പാർക്കിംഗ് ആവശ്യമുള്ളവർ നിർദ്ദേശിക്കപ്പെട്ട അതിർത്തിക്കും അപ്പുറമുള്ള റോഡരികിലോ മയ്യിൽ ടൗണിൽ മുല്ലക്കൊടി കോ-ഓപ്പറേറ്റീവ് റൂറൽ ബാജിന് പിൻവശത്തായി എർപ്പെടുത്തിയ വിശാലമായ പ്രൈവറ്റ് പാർക്കിംഗ് സൗകര്യലോ ഉപയോഗപ്പെടുത്താവുന്നതാണ്.

വാഹനങ്ങളുടെ യു ടേൺ ആവശ്യമുള്ള, സിതാര ഫർണിച്ചർ കടയുടെ മുൻവശം (ഇര്യ ഭാഗത്തും) മയ്യിൽ പൊലിസ് സ്‌റ്റഷാൻ്റെ മുൻഭാഗം, ഹൈസ്കു‌ൾ ജംഗ്ഷൻ, കാഞ്ഞിരോട് റോഡ് ജംഗ്ഷൻ എന്നിവിടങ്ങളിൽ താൽക്കാലിക പാർക്കിംഗ് അനുവദിക്കുന്നതല്ല.

• മയ്യിൽ CRC ജംഗ്ഷൻ മുന്നിലുള്ള അനധികൃത ബസ് സ്റ്റോപ്പിൽ ബസ് നിർത്തി യാത്രക്കാരെ കയറ്റാനോ ഇറക്കാനോ പാടില്ല.

• ഫുട്പാത്തിൽ വാഹനങ്ങൾ നിർത്തിയിടുന്നതും, അധികൃത പാർക്കിംഗ് തടയുന്നതിനും കർശന നിയമ നടപടികൾ പോലീസ് ഡിപ്പാർട്ട്മെന്റും വാഹന ഗതാഗത വകുപ്പും കൈക്കൊള്ളുന്നതാണ്.

Previous Post Next Post