DYFI രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


കരിങ്കൽക്കുഴി :- DYFI മയ്യിൽ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ DYFI കൊളച്ചേരി നോർത്ത് മേഖല കമ്മറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കരിങ്കൽക്കുഴിയിലെ പാടിക്കുന്ന് രക്തസാക്ഷി മന്ദിരത്തിൽ വെച്ച് നടന്ന ക്യാമ്പ് DYFI സംസ്ഥാന കമ്മറ്റി അംഗം പി.എം അഖിൽ ഉദ്ഘാടനം ചെയ്തു. DYFI മയ്യിൽ ബ്ലോക്ക് പ്രസിഡന്റ് ജിതിൻ കെ.സി അധ്യക്ഷത വഹിച്ചു. നാൽപ്പതോളം പേർ ക്യാമ്പിൽ രക്തം ദാനം ചെയ്തു.

CPIM കൊളച്ചേരി ലോക്കൽ സെക്രട്ടറി രാമകൃഷ്ണൻ മാസ്റ്റർ, കണ്ണൂർ ജില്ലാ ബ്ലഡ് ബാങ്ക് കോ-ഓർഡിനേറ്റർ പ്രമോദ്, ഡോ.സഞ്ജന തുടങ്ങിയവർ ആശംസകളർപ്പിച്ചു. DYFI മയ്യിൽ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ ആർദ്ര കെ.വി സ്വാഗതവും DYFI കൊളച്ചേരി നോർത്ത് മേഖല സെക്രട്ടറി അക്ഷയ്.പി നന്ദിയും പറഞ്ഞു. 


Previous Post Next Post