കണ്ണൂർ :- കണ്ണൂരിൽ ദേശീയപാത 66 ൽ 3 ഇടത്ത് കൂടി എൻട്രിയും എകിറ്റും അനുവദിച്ച് ദേശീയപാത അതോറിറ്റി ഉത്തരവിറക്കി. കോട്ടക്കുന്ന്, മുണ്ടയാട്, എളയാവൂർ എന്നിവിടങ്ങളിലാണ് എൻട്രിയും എക്‌സിറ്റും അനുവദിച്ച് ദേശീയപാത അതോറിറ്റി ഉത്തരവിറക്കിയത്.
എൻട്രിയും എക്‌സിറ്റും അനുവദിക്കണമെന്നാവശ്യപ്പെട്ട് ദേശീയപാത അതോറിറ്റിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് എൻട്രിയും എക്സിറ്റും അനുവദിച്ചതെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ.കെ വിനോദ് കുമാർ പറഞ്ഞു. കെ.സുധാകരൻ എം.പി, കെ.വി സുമേഷ് എം എൽ എ ഉൾപ്പെടെയുള്ളവർ നിവേദനത്തിലൂടെ ഇക്കാര്യം അതോറിറ്റിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു.
