വിജയാഘോഷത്തിനിടെ കൈയിലിരുന്ന ഗുണ്ട് പൊട്ടിത്തെറിച്ച് കോൺഗ്രസ് പ്രവർത്തകന്റെ കൈ വിരൽ അറ്റു


പറവൂർ :- പറവൂരിൽ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ കൈയിലിരുന്ന ഗുണ്ട് പൊട്ടിത്തെറിച്ച് കോൺഗ്രസ് പ്രവർത്തകന്റെ വിരൽ അറ്റു. പട്ടണം പുത്തൂരുപറമ്പ് സുധീഷിൻ്റെ (45) ഇടതുകൈയുടെ മോതിരവിരലാണ് അറ്റുപോയത്. കൈപ്പത്തിയുടെ ഒരു ഭാഗത്ത് ആഴത്തിൽ പരിക്കേൽക്കുകുയും ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ മുനമ്പം കവലയിലായിരുന്നു സംഭവം.

വി.ഡി സതീശന്റെ വിജയം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രവർത്തകർ ആഹ്ലാദപ്രകടനവുമായി കവലയിൽ ഒത്തുകൂടി. സുധീഷ് വലത് കൈയിൽവച്ച് പടക്കം പൊട്ടിക്കുന്നതിനിടെ തീപ്പൊരി തെറിച്ചു ഇടതുകൈയിലിരുന്ന ഗുണ്ടിലേക്ക് വീണ് പൊട്ടിത്തെറിക്കുകയായിരുന്നു.. സുധീഷിനെ ഉടൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Previous Post Next Post