മട്ടന്നൂരിൽ നിന്നുള്ള ഹജ്ജ് വിമാന സർവീസുകൾ നാളെ സമാപിക്കും


മട്ടന്നൂർ :- കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ഇത്തവണത്തെ ഹജ്ജ് സർവീസുകൾ വ്യാഴാഴ്ച സമാപിക്കും. വ്യാഴാഴ്ച രാവിലെ 11.30 നാണ് അവസാനത്തെ സർവീസ്. വിമാനത്താവളത്തിലെ ഹജ്ജ് ക്യാമ്പും ഇതോടെ സമാപിക്കും. ബുധനാഴ്ച പുലർച്ചെ 4.05 നും രാത്രി 7.40 നുമാണ് സർവീസുകൾ.

ഇതുവരെ 10 വിമാനങ്ങളിലായി 3500 പേരാണ് കണ്ണൂരിൽ നിന്ന് ജിദ്ദയിലേക്ക് പോയത്. ഇതിൽ നാല് സർവീസുകൾ സ്ത്രീകൾക്കുവേണ്ടി മാത്രമായിരുന്നു. ആകെ 13 സർവീസുകളാണ് ഫ്ലൈ അദീൽ എയർ ലൈൻസ് കണ്ണൂരിൽ നിന്ന് നടത്തുക. ആകെ 4286 പേരാണ് ഇത്തവണ കണ്ണൂർ വിമാനത്താവളം വഴി ഹജ്ജിന് പോകുന്നത്.

Previous Post Next Post