ഗർഭാശയഗള കാൻസർ പ്രതിരോധ വാക്സിൽ മേയ് 31 വരെ


കണ്ണൂർ :- ഗർഭാശയഗള കാൻസർ പ്രതിരോധിക്കുന്നതിന് 14 വയസ്സ് പൂർത്തിയായ പെൺകുട്ടികൾക്ക് സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലൂടെ നൽകുന്ന എച്ച്.പി.വി വാക്സിൻ മേയ് 31 വരെ ലഭ്യമാകും. ജില്ലയിലെ 23,512 കുട്ടികളിൽ 7959 പേർ നേരിട്ട് ആരോഗ്യ കേന്ദ്രങ്ങളിലെത്തി വാക്സിൻ സ്വീകരിച്ചു. മേയ് 31 നുള്ളിൽ വാക്സിൻ നൽകാനുള്ള സജ്ജീകരണങ്ങൾ ജില്ലയിലെ 112 ആരോഗ്യകേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

14 വയസ്സ് മുതൽ 15 വയസ്സും മൂന്നുമാസവുമായ പെൺകുട്ടികൾക്ക് വരെ വാക്സിനെടുക്കാം. വയസ്സ് തെളിയിക്കുന്നതിന് ആധാർകാർഡ് പോലെയുള്ള ആധികാരിക രേഖകൾ ഉപയോഗിക്കാം. വാക്സിൻ ലഭ്യമാകുന്ന തീയതിയും സമയവും അടുത്തുള്ള ആരോഗ്യ പ്രവർത്തകരിൽ നിന്ന് മുൻകൂർ മനസ്സിലാക്കി മേയ് 31 നകം വാക്സിൻ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. കെ.സി സച്ചിൻ അറിയിച്ചു.

Previous Post Next Post