എടവമാസ പൂജയ്ക്ക് ശബരിമല നട നാളെ തുറക്കും


പത്തനംതിട്ട :- എടവമാസ പൂജയ്ക്ക് ശബരിമല നട വ്യാഴാഴ്ച തുറക്കും. വൈകുന്നേരം 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി നടതുറന്ന് ദീപം തെളിയിക്കും. ഇടവം 1 വെള്ളിയാഴ്ച മുതൽ ദീപാരാധനയ്ക്കുശേഷം പടിപൂജ നടക്കും. മേയ് 19-ന് രാത്രി 10 മണിക്ക് നട അടയ്ക്കും. ദർശനത്തിന് എത്തുന്നവർ വെർച്വൽ ക്യൂ വെബ്സൈറ്റ് വഴി ബുക്ക് ചെയ്യണം.

Previous Post Next Post