ഊട്ടി :- ഊട്ടിയിലെ പനിനീർപ്പൂമേള നാളെ മേയ് 14 മുതൽ 18 വരെ റോസ് ഗാർഡനിൽ നടക്കും. 4,200-ഓളം ഇനങ്ങളിൽപ്പെട്ട ലക്ഷക്കണക്കിന് പനിനീർച്ചെടികൾ പൂവണിഞ്ഞുനിൽക്കുന്നുണ്ട്. ഇത്തവണ 5 ദിവസമാണ് മേള നടക്കുക. കഴിഞ്ഞവർഷം 3 ദിവസം മാത്രമായിരുന്നു.
അടുത്തയാഴ്ച പ്രസിദ്ധമായ ഊട്ടി പുഷ്പമേള സസ്യോദ്യാനത്തിൽ നടക്കും. കൂനൂർ സിംസ് പാർക്കിൽ പഴങ്ങളുടെ മേളയും കാട്ടേരി പാർക്കിൽ മലയോര കാർഷികവിഭവങ്ങളുടെ മേളയും നടത്താൻ തീരുമാനി ച്ചിട്ടുണ്ട്. തീയതി പിന്നീട് അറിയിക്കുമെന്ന് ഹോർട്ടിക്കൾച്ചർ വിഭാഗം വ്യക്തമാക്കി.
