പെരുമാച്ചേരി :- കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ ഭാഗമായി പെരുമാച്ചേരി കൊട്ടിയൂർ പെരുമാൾ സേവാസംഘം മന്ദംബേത്ത് മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിലെ ഇളനീർ സംഘം പടിയിൽ കയറി. ചെക്ക്യാട്ട് മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും കൊണ്ടുവന്ന കലശം കുളിച്ച് സന്ധ്യാവിളക്കോട് കൂടിയാണ് പടിയിൽ പ്രവേശിച്ചത്.
കാരണവർ പ്രദീപൻ പണ്ണേരി, രമേശൻ കോറോത്ത്, റിജിൽ ചന്ദ്രത്തിൽ, രമേശൻ അരിങ്ങേത്ത്, ഗോവിന്ദൻ കുതിരുമ്മേൽ, രമേശൻ ഏലിയൻ, ഹരീഷ് പനച്ചിക്കൽ, അഭിൻദേവ് പടിഞ്ഞാറെ കിച്ചിലാട്ട് എന്നിവരാണ് പടിയിൽ കയറിയത്.
സംഘം ജൂൺ 3 ന് കാൽനടയായി ഇളനീർകാവുമായി കൊട്ടിയൂരിലേക്ക് യാത്ര പുറപ്പെടും. ജൂൺ 7 ന് ഞായറാഴ്ച ഇളനീർവെപ്പ്ദിവസം ഉച്ചയോടെ കൊട്ടിയൂരിൽ എത്തിച്ചേരും.ജൂൺ 8 നാണ് ഇളനീർ ആട്ടം.

