കാത്തിരിപ്പ് നീളുന്നു ; അബ്ദുൽ റഹീമിൻ്റെ മോചനം ഇനിയും വൈകും


റിയാദ് :- സൗദി ബാലൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സൗദി അറേബ്യയിലെ റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിൻ്റെ മോചനം വൈകും. സൗദിയിൽ ഔദ്യോഗികമായി പെരുന്നാൾ അവധികളിലേക്ക് കടന്നതോടെ മോചനം നീളാനാണ് സാധ്യത. മോചനത്തിന് വേണ്ട ശ്രമങ്ങൾ തുടരുകയാണെന്നും വൈകാതെ അബ്‌ദുൽ റഹീമിന്റെ നാട്ടിലെത്തിക്കാനാണ് ശ്രമമെന്നും റിയാദിലെ റഹീം നിയമസഹായ സമിതി അറിയിച്ചു.

2006 നവംബറിലാണ് സൗദി ബാലൻ അനസ് അൽ ഫായിസിൻ്റെ കൊലപാതകക്കേസിൽ അബ്‌ദുൽ റഹീം അറസ്റ്റിലാകുന്നത്. 2012 ലാണ് വധശിക്ഷ വിധിച്ചത്. പിന്നീട് ഒന്നര കോടി സൗദി റിയാൽ (34 കോടിയിലേറെ ഇന്ത്യൻ രൂപ) ദിയാധനം (മോചനദ്രവ്യം) നൽകിയതിന്റെ പശ്ചാത്തലത്തിൽ കോടതി അബ്ദുൽ റഹീമിന്റെ വധശിക്ഷ ഒഴിവാക്കിയിരുന്നു. മലയാളികൾ ഒരുമിച്ചാണ് 34 കോടി രൂപ ദിയാധനം നൽകിയത്. കഴിഞ്ഞ ദിവസമാണ് റഹീമിൻ്റെ 20 വർഷത്തെ തടവുശിക്ഷാ കാലാവധി പൂർത്തിയായത്.

Previous Post Next Post