ബൈക്കിൽ നിന്നും റോഡിലേക്ക് തെറിച്ച് വീണ വിദ്യാർത്ഥി ദേഹത്ത് ലോറി കയറി മരണപ്പെട്ടു


പയ്യാവൂർ :- ബൈക്കിൽ നിന്നും റോഡിലേക്ക് തെറിച്ച് വീണ വിദ്യാർത്ഥി ദേഹത്ത് ടോറസ് ലോറി കയറി മരണപ്പെട്ടു. പൈസക്കരി ദേവമാതാ കോളേജ് വിദ്യാർഥിയായ കുടിയാൻമല തട്ടുകുന്നിലെ ആൽബിൻ തോമസ് (19) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ കോളേജിന് മുന്നിൽ വെച്ചായിരുന്നു അപകടം നടന്നത്. കോളേജിലേക്ക് പരീക്ഷ എഴുതാൻ വന്ന ആൽബിന്റെ ബൈക്ക് ചരലിൽ തെന്നി മറിയുകയും എതിർദിശയിൽ നിന്ന് വന്ന ടോറസ് ലോറി ആൽവിന്റെ ദേഹത്ത് കയറുകയുമായിരുന്നു. 

തട്ടുകുന്നിലെ തേവാരിയിൽ വിൻസൻ -അമ്പിളി ദമ്പതികളുടെ മകനാണ് ആൽവിൻ.

സഹോദരൻ : എബിൻ.

Previous Post Next Post