പുതിയതെരു :- കേരള സ്റ്റേറ്റ് ഹയർഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ (പന്തൽ, അലങ്കാരം, ലൈറ്റ് & സൗണ്ട്) പുതിയതെരു മേഖല ജനറൽ ബോഡിയോഗവും ജില്ലാ ആശ്വാസ കുടുംബ സഹായ ഫണ്ട് കൈമാറ്റവും നടന്നു. സംസ്ഥാന സെക്രട്ടറി പി.കെ സന്തോഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. മേഖലാ പ്രസിഡന്റ് അബൂബക്കർ അൽഫാ അധ്യക്ഷത വഹിച്ചു.
പുതിയതെരു മേഖലയിലെ പന്തൽ ലൈറ്റ് & സൗണ്ട് സ്ഥാപനം നടത്തുന്ന മരണപ്പെട്ട രണ്ട് മെമ്പർമാരുടെ കുടുംബങ്ങൾക്ക് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആശ്വാസ പദ്ധതിയിൽ നിന്നുമുള്ള ഫണ്ട് കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീമ ടി.വി കൈമാറി.
ജില്ലാ പ്രസിഡന്റ് കെ.രജിത്ത്, ജില്ലാ ജനറൽ സെക്രട്ടറി എൻ.കെ അജയകുമാർ, ജില്ലാ ട്രഷറർ ശശീന്ദ്രൻ കെ.വി, ജില്ലാ നേതാക്കളായ മാലൂർ മോഹനൻ, സോമ സുന്ദരം, ദിവാകരൻ, പ്രശാന്ത്, പ്രമോദ് എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി സിദ്ധീഖ് സഫാ സ്വാഗതവും മേഖല ജോയിൻ സെക്രട്ടറി അഫ്സൽ നന്ദിയും പറഞ്ഞു.
