ചട്ടുകപ്പാറ EMS വായനശാല & ഗ്രന്ഥാലയം വായന കളരിയോടനുബന്ധിച്ച് 'ഇന്നത്തെ കുട്ടികളോട് പറയാനുള്ളത്' പരിപാടി സംഘടിപ്പിച്ചു


ചട്ടുകപ്പാറ :- ചട്ടുകപ്പാറ ഇ എം എസ്സ് വായനശാല & ഗ്രന്ഥാലയം 'വായനക്കളരി'യോടനുബന്ധിച്ച് 'ഇന്നത്തെ കുട്ടികളോട് പറയാനുള്ളത്' പരിപാടി സംഘടിപ്പിച്ചു. നവീൻ മാസ്റ്റർ ക്ലാസ്സ് കൈകാര്യം ചെയ്തു.  ബാലവേദി അംഗം അമയ കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. 

ലൈബ്രറേറിയൻ രസിത.എ സ്വാഗതം പറഞ്ഞു. കുട്ടികളുമായുള്ള സംവാദം, മാതാപിതാക്കളോടുള്ള കുട്ടികളുടെ സമീപനം, അഭിപ്രായങ്ങൾ, പാട്ട്, ചിന്ത എന്നിവയും പരിപാടിയിൽ നടന്നു.

Previous Post Next Post