വാടക നൽകിയില്ല ; മയ്യിൽ ടൗണിലെ തളിപ്പറമ്പ് സൗത്ത് ഉപജില്ലാ ഓഫീസ് കെട്ടിടം വിട്ടുനൽകാൻ കോടതി ഉത്തരവ്


മയ്യിൽ :- വാടകയും കുടിശ്ശികയുമായി ഭീമമായ തുക നൽകാത്തതിനാൽ തളിപ്പറമ്പ് സൗത്ത് ഉപജില്ലാ ഓഫീസ് വാടകക്കെട്ടിടത്തിൽ നിന്ന് പുറത്തേക്ക്. ജൂൺ 2 ന് മുൻപ് കെട്ടിടം വിട്ടുപോകാനാണ് കണ്ണൂർ വാടകനിയന്ത്രണ കോടതി ഉത്തരവിട്ടത്. കമ്പിലിലെ മറിയുമ്മ മൻസിലിൽ കെ.എം.പി ഹസ്സന്റെ പരാതിയിലാണ് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, തളിപ്പറമ്പ് വിദ്യാഭ്യാസ ഓഫീസർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എന്നിവർക്ക് കത്ത് ലഭിച്ചത്. 

മയ്യിൽ ടൗണിലെ സപ്ലൈകോയുടെ സമീപത്തായുള്ള 2021 ഓഗസ്റ്റ് 8 മുതൽ 2025 ജനുവരി വരെയുള്ള വാടക കുടിശ്ശികയായ 3500 രൂപയും 6 % പലിശയും ചേർത്തുള്ള തുക ഇതുവരെ കെട്ടിട ഉടമസ്ഥന് ലഭിച്ചിട്ടില്ല. നിരവധി തവണ കലാവധി നീട്ടി നൽകിയെങ്കിലും തുക ഒടുക്കാത്തതിനെ തുടർന്നാണ് കെട്ടിടം വിട്ടൊഴിഞ്ഞു നൽകാൻ അപ്പലറ്റ് അതോറിറ്റി ഉത്തരവിറക്കിയത്. സർക്കാരിൻ്റെ ഭാഗത്തുനിന്ന് മതിയായ വിശദീകരണവും ഇതുവരെ ലഭിച്ചിട്ടില്ല. ബസ് സ്റ്റാൻഡിനു സമീപം സ്കൂളിനോടുചേർന്നുള്ള കെട്ടിടത്തിനുമുകളിൽ ഓഫീസ് നിർമാണം നടന്നുവരികയാണ്. 

Previous Post Next Post