കൊട്ടിയൂർ :- വൈശാഖോത്സവത്തിനുള്ള കൊട്ടിയൂരിലെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. അക്കരെ സന്നിധാനത്തിലെ നടപ്പന്തൽ നിർമാണം പുരോഗമിക്കുകയാണ്. ഭക്തജനങ്ങൾക്ക് സൗകര്യപ്രദമായി നടക്കുന്നതിനു നടവഴിയിലും സന്നിധാനത്തിലും കല്ലുപാകുന്നതിൻ്റെ പണികളും അന്തിമഘട്ടത്തിലാണ്. സ്ഥാനികർക്കുള്ള കയ്യാലകളുടെ നിർമാണവും അന്തിമഘട്ടത്തിലാണ്.
കൂടുതൽ കൗണ്ടറുകൾ ഈ വർഷം സന്നിധാനത്ത് ഒരുക്കും. ഭക്തജനങ്ങൾക്ക് ദർശനത്തിനായി പ്രത്യേക സൗകര്യങ്ങളൊരുക്കും. ഒരേസമയം, പതിനായിരത്തോളം വാഹനങ്ങൾ പാർക്ക് ചെയ്യാൻ കൊട്ടിയൂർ ക്ഷേത്രത്തിലും പരിസരങ്ങളിലുമായി സൗകര്യമുണ്ടായിരിക്കും. താൽക്കാലിക കച്ചവട സ്‌ഥാപനങ്ങളുടെ നിർമാണവും അന്തിമഘട്ടത്തിലാണ്.
