കൊളച്ചേരി :- BJP കൊളച്ചേരി പഞ്ചായത്ത് നേതൃയോഗം സംഘടിപ്പിച്ചു. ചേലേരി ഈശാനമംഗലത്തെ BJP പഞ്ചായത്ത് കമ്മറ്റി ഓഫീസിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബൂത്ത് പ്രസിഡണ്ടുമാർ, പഞ്ചായത്ത് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
ജില്ലാ ജനറൽ സെക്രട്ടറി എ.പി ഗംഗാധരൻ, കോഴിക്കോട് മേഖലാ വൈസ് പ്രസിഡണ്ട് രതീശൻ, മയ്യിൽ മണ്ഡലം പ്രസിഡണ്ട് ശ്രീഷ് മീനാത്ത്, വാർഡ് മെമ്പർ ഗീത വി.വി, സംസ്ഥാന കൗൺസിൽ അംഗം മുണ്ടേരി ചന്ദ്രൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ബാബുരാജ്, ദീപു തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് ജനറൽ സെക്രട്ടറി ദേവരാജൻ പി.വി സ്വാഗതവും സെക്രട്ടറി പ്രതീപൻ.ടി നന്ദിയും പറഞ്ഞു.
SSLC, പ്ലസ് ടു വിജയികൾക്കുള്ള അനുമോദന ചടങ്ങ്, BJP സർക്കാർ അധികാരത്തിലെത്തി 12 വർഷം പൂർത്തിയായതിന്റെ ആഘോഷം പരിസ്ഥിതി ദിനമായ ജൂൺ 5 മുതൽ യോഗാ ദിനമായ ജൂൺ 21 വരെ വിവിധ ബൂത്തുകളിൽ നടത്താനും യോഗത്തിൽ തീരുമാനിച്ചു.

