ചുട്ടുപൊള്ളി ഇന്ത്യ ; രാജ്യത്ത് വൈദ്യുതി ഉപയോഗം റെക്കോർഡിൽ


കണ്ണൂർ :- രാജ്യത്ത് ആദ്യമായി വൈദ്യുതി ഉപയോഗം 270 ജിഗാവാട്ട്സ് ആയി ഉയർന്നു. തമിഴ്‌നാട് മുതൽ രാജസ്ഥാൻ വരെയുള്ള മിക്ക സംസ്ഥാനങ്ങളിലും പകൽ താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതിനു പുറമേ രാത്രികാല താപനിലയും അസഹ്യമായി തുടരുന്നതിനാലാണ് ഇത്. വ്യാവസായിക ഉപയോഗത്തേക്കാളേറെ ഗാർഹിക ശീതീകരണത്തിനു വൈദ്യുതി വേണ്ട സ്ഥിതി രാജ്യത്ത് ആദ്യമായാണെന്നു കാലാവസ്ഥാ ഗവേഷണ സംഘടനയായ ക്ലൈമറ്റ് ട്രെൻഡ്സ് പറയുന്നു.

സിക്കിമിൽ പോലും രാത്രി താപനില ഉയരുന്നു. വൈദ്യുതി ഉപയോഗം റെക്കോർഡ് ഭേദിച്ച മേയ് 21 ന് 80 ജിഗാവാട്‌സ് സൗരോർജത്തിൽ നിന്നായിരുന്നു. സന്ധ്യ കഴിയുന്നതോടെ സൗരോർജ ഉൽപാദനം നിലയ്ക്കുന്നതിനാൽ സമ്മർദം മുഴുവനും താപനിലയങ്ങൾ ഏറ്റെടുക്കേണ്ട സ്ഥിതിയാണ്. ഇത് ഗ്രിഡിനെ സമ്മർദത്തിലാക്കുന്നു.2030 ആകുമ്പോഴേക്കും രാജ്യത്തെ 40% വീടുകളിലും എസി വയ്ക്കേണ്ടി വരുമെന്നു ക്ലൈമറ്റ് ട്രെൻഡ്സ് അറിയിച്ചു. വേനൽച്ചൂടിനു പുറമേ, വീടുകളിലെ എസികളിൽ നിന്നു പുറന്തള്ളുന്ന ചൂടുകൂടി ഏറ്റുവാങ്ങ ന്നതോടെ മിക്ക നഗരങ്ങളും താപത്തുരുത്ത് (അർബൻ ഹീറ്റ് ഐലൻഡ്) ആയി മാറിയിട്ടുണ്ട്.

Previous Post Next Post