കൊയിലാണ്ടി :- ബക്രീദ് ആഘോഷവേളയിൽ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ബെംഗളൂരു-കണ്ണൂർ റൂട്ടിൽ പ്രത്യേക തീവണ്ടി ഓടിക്കും. മേയ് 26-ന് രാത്രി 11.40-ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട വണ്ടി (06545) 27 ന് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് കണ്ണൂരിലെത്തും. കോഴിക്കോട് -11.50, വടകര -12.35. ഈ തീവണ്ടി തിരിച്ച് (നമ്പർ 06546) 27-ന് വൈകുന്നേരം 6.25-ന് കണ്ണൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്രതിരിക്കും. 28-ന് രാവിലെ 9 മണിക്ക് ബെംഗളൂരുവിൽ എത്തും. 06549 നമ്പർ പ്രത്യേക തീവണ്ടി 27-ന് വൈകുന്നേരം 4.30-ന് ബെംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിൽ നിന്ന് യാത്രതിരിക്കും. കണ്ണൂരിൽ 7.50-ന് എത്തും. ഇതേ തീവണ്ടി(നമ്പർ 06550) മേയ് 28-ന് രാവിലെ 10-ന് കണ്ണൂരിൽനിന്ന് യാത്ര പുറപ്പെടും. കോഴിക്കോട് -11.20. രാത്രി 12.30-ന് ബെംഗളൂരുവിലെത്തും.
ഒരു എ.സി കോച്ചും അഞ്ച് റിസർവേഷൻ കമ്പാർട്ട്മെന്റും 12 ജനറൽ കമ്പാർട്ട്മെന്റും ഉണ്ട്. മംഗലാപുരത്തുനിന്ന് ഷൊർണൂർ വരെയുള്ള പ്രത്യേക തീവണ്ടി മുഴുവൻ ജനറൽ കമ്പാർട്ട്മെന്റുമായി 27-ന് വൈകുന്നേരം 6 മണിക്ക് യാത്ര തുടങ്ങും ഈ വണ്ടി കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, പയ്യന്നൂർ, പഴയങ്ങാടി, കണ്ണൂർ, തലശ്ശേരി, മാഹി, വടകര, കൊയിലാണ്ടി, കോഴിക്കോട്, ഫറോക്ക്, തിരൂർ, കുറ്റിപ്പുറം ഈ സ്റ്റേഷനുകളിൽ നിർത്തും. ഷൊർണൂരിൽ രാത്രി 12.30-ന് എത്തിച്ചേരും.
