ജയകേരള വായനശാല & ഗ്രന്ഥാലയം എം.രാഘവൻ അനുസ്മരണം സംഘടിപ്പിച്ചു




മയ്യിൽ :- മയ്യിൽ വള്ളിയോട്ടെ പ്രമുഖ രാഷ്ട്രീയ  സാമൂഹ്യ പ്രവർത്തകനായ എം.രാഘവന് പ്രദേശത്തിൻ്റെ ആദരമർപ്പിച്ചുകൊണ്ട് വള്ളിയോട്ട് ജയകേരള വായനശാല & ഗ്രന്ഥാലയം അനുസ്മരണ സമ്മേളനം നടത്തി. KSTA മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി.ഹരികൃഷ്ണൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. 

വായനശാല പ്രസിഡണ്ട് വി.വി ദേവദാസൻ്റെ അദ്ധ്യക്ഷത വഹിച്ചു. ഡോ: കെ.രാജഗോപാലൻ, നോവലിസ്റ്റ് വിജയൻ വയലപ്ര, കെ.നാരായണൻ, ഐ.വിവേക് ബാബു എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി ഇ.പി രാജൻ സ്വാഗതവും വി.വി അജീന്ദ്രൻ നന്ദിയും പറഞ്ഞു.




            

Previous Post Next Post