വീട്ടിൽ കഞ്ചാവ് ചെടികൾ വളർത്തിയ യുവാവിനെ എക്സൈസ് പിടികൂടി


തിരുവനന്തപുരം :- വീട്ടിൽ കഞ്ചാവ് ചെടികൾ വളർത്തിയ യുവാവിനെ എക്സൈസ് കസ്റ്റഡിയിലെടുത്തു. പൊഴിയൂരിന് സമീപം പുല്ലുവേറ്റി വീട്ടിൽ അജിനെ (29) യാണ് അറസ്റ്റ് ചെയ്ത് കേസെടുത്തത്. ഇയാളുടെ വീടിന് ചുറ്റുമായി എട്ടോളം കഞ്ചാവ് ചെടികളായിരുന്നു പരിപാലിച്ചിരുന്നത്.

നേരത്തെ കഞ്ചാവ് കേസിൽ പ്രതിയായ ഇയാൾ സ്വന്തം ആവശ്യത്തിന് പരിപാലിക്കുന്നതായിരുന്നെന്ന് നെയ്യാറ്റിൻകര എക്സൈസ് സംഘം പറഞ്ഞു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് വിവിധ വലിപ്പങ്ങളിലുള്ള ചെടികൾ കണ്ടെത്തിയത്. വീട്ടിലുണ്ടായിരുന്ന അജിനെയും സംഘം കസ്റ്റഡിയിലെടുത്തു. ഇയാളെ നാളെ കോടതിയിൽ ഹാജരാക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Previous Post Next Post