കണ്ണൂർ :- ജില്ലയിൽ അമൃത് കുടിവെള്ള പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകൾ കാലവർഷത്തിന് മുൻപ് ഗതാഗതയോഗ്യമാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡുകൾ തകർത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്ന സാഹചര്യത്തിലാണ് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഇടപെട്ടത്. മഴ തുടങ്ങുന്നതിന് മുൻപ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണമെന്ന ആവശ്യം പരിശോധിക്കാൻ പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർക്ക് കമ്മിഷൻ നിർദ്ദേശം നൽകി.
കുടിവെള്ള പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകൾ ഉടൻ നന്നാക്കണം - മനുഷ്യാവകാശ കമ്മിഷൻ