കണ്ണാടിപ്പറമ്പ് :- വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ നിർമ്മിക്കുന്ന ഭാരതത്തിലെ ഏറ്റവും വലിയ മുത്തപ്പശില്പനിർമ്മാണ ശിലാപൂജയും ഭൂമിപൂജയും ജുന അഘാട മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതിതീർത്ഥ സ്വാമികളുടെ മഹനീയ സാന്നിധ്യത്തിൽ നടന്നു. പ്രശസ്ത ശില്പി ശങ്കരൻ മേലാചാരി ഭൂമിപൂജയ്ക്ക് മുഖ്യ കാർമ്മികികത്വം വഹിച്ചു. ചിറക്കൽ കോവിലകം പ്രതിനിധി സുരേഷ് വർമ്മ പൂർണ്ണകുംഭം നൽകി സ്വാമിജിയെ സ്വീകരിച്ചു. മടപ്പുര മാനേജിങ് ട്രസ്റ്റി സ്വാമിജിയേയും വിശിഷ്ട വ്യക്തിത്വങ്ങളേയും ഹാരാർപ്പണം ചെയ്തു.
പ്രശസ്ത സിനിമാ സംവിധായകനും വിശ്വഹിന്ദു പരിഷത് പ്രസിഡണ്ടുമായ വിജി തമ്പി, വത്സൻ തില്ലങ്കേരി, സ്വാമി ആത്മചൈതന്യ, രസാമൃത ചൈതന്യ, രവീന്ദ്രനാഥ് ചേലേരി, അരവിന്ദൻ, കെ.ജി ബാബു തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ഗംഗാധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.വി മുരളീമോഹനൻ സ്വാഗതവും രാജൻ അഴീക്കോടൻ നന്ദിയും പറഞ്ഞു. മടപ്പുര മാനേജർ രവീന്ദ്രൻ, എം.കെ രമേശൻ, ചോറൻ ഗോപാലൻ, ശശിധരൻ നായർ, ജനാർദ്ദനൻ നമ്പ്യാർ രാമകൃഷ്ണൻ, മാതൃസമിതി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.
