തളിപ്പറമ്പിൽ തെരുവ് നായ ആക്രമണം;മയ്യിൽ ചെക്കിയാട്ട് കാവ് സ്വദേശിനിക്ക് കടിയേറ്റു

 


തളിപ്പറമ്പ്:- തളിപ്പറമ്പിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം. തളിപ്പറമ്പ ദേശീയപാതയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വച്ച് മയ്യിൽ ചെക്കിയാട്ട് കാവ് സ്വദേശിനി സി പുഷ്പലതയെയാണ് നായ ആക്രമിച്ചത്.വൈകുന്നേരമായിരുന്നു സംഭവം. ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഹൈവേയിലെ ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരിക്കുകയായിരുന്ന കുറുമാത്തൂർ സ്വദേശിനി പി കവിതയ്ക്കും കടിയേറ്റിരുന്നു.

Previous Post Next Post