മയ്യില്‍:- കടൂര്‍ അരയിടത്തുചിറയിൽ തീയ്യഞ്ചേരി കണ്ണോത്ത് ലക്ഷ്മിയമ്മ (82) അന്തരിച്ചു.
ഭര്‍ത്താവ്: പരേതനായ ഇ പി വേലായുധന്‍ നമ്പ്യാര്‍.
മക്കള്‍: ടി കെ ബാലകൃഷ്ണൻ (മയ്യില്‍ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍), ടി കെ ബാബുരാജ്, ടി കെ ബേബി ലത (മയ്യില്‍ സാമൂഹിക ആരോഗ്യ കേന്ദ്രം), ടി കെ ബാലചന്ദ്രന്‍ (എകെജി ഹോസ്പിറ്റല്‍, കണ്ണൂർ).
മരുമക്കള്‍: നിഷ (ഡിഡിഇ ഓഫീസ്, കണ്ണൂര്‍), മിനി (കെ എസ് എഫ് ഇ), ജിഷ (കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ്, പരിയാരം), പരേതനായ രഘുനാഥ് (ആര്‍മി).
സഹോദരങ്ങള്‍: ടി കെ സരോജിനി അമ്മ (പെരുവങ്ങൂര്‍), പരേതരായ ടി കെ നാരായണന്‍, ടി കെ കുഞ്ഞിരാമന്‍.
സംസ്‌കാരം നാളെ ഞായറാഴ്ച പകൽ 11-ന് കണ്ടക്കൈ ശാന്തിവനത്തിൽ.
